Thursday, January 9, 2025
LATEST NEWSSPORTS

ടി-20 യില്‍ ധോണിയുടെ റെക്കോഡ് തകർത്ത് ഹര്‍മന്‍പ്രീത് കൗർ

ബര്‍മിങ്ങാം: ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോർഡ് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ധോണിയെ പിന്തള്ളി ടി20യിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങള്‍ വിജയിച്ച ഇന്ത്യൻ ക്യാപ്റ്റനായി ഹർമൻപ്രീത് മാറി.

കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റിൽ പാകിസ്ഥാനെ തോൽപ്പിച്ചാണ് ഹൻമൻപ്രീത് ഈ അപൂർവ നേട്ടം കൈവരിച്ചത്. 42 വിജയങ്ങളാണ് ഹർമൻപ്രീതിന്‍റെ പേരിലുള്ളത്. 41 വിജയങ്ങളാണ് ധോണിയുടെ പേരിലുള്ളത്.

ഹർമന്‍റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇന്ത്യ 71 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 26 മത്സരങ്ങൾ തോറ്റു. ധോണിക്ക് കീഴിൽ 72 മത്സരങ്ങൾ കളിച്ച ഇന്ത്യ 41 മത്സരങ്ങളിൽ വിജയിക്കുകയും 28 എണ്ണം പരാജയപ്പെടുകയും ചെയ്തു.