Sunday, December 22, 2024
LATEST NEWSSPORTS

വെസ്റ്റിൻഡീസിനെതിരായ അഞ്ചാം ട്വന്റി20 ഹാര്‍ദിക് പാണ്ഡ്യ നയിക്കും; സഞ്ജു ടീമിൽ

ഫ്ലോറിഡ: വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ഉൾപ്പടെ ബിസിസിഐ വിശ്രമം അനുവദിച്ചു. രോഹിത് ശർമയുടെ അഭാവത്തിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുക. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. രോഹിത്തിന് പുറമെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, ഭുവനേശ്വർ കുമാർ, സൂര്യകുമാർ യാദവ് എന്നിവരും ഇന്ന് കളിക്കില്ല.

സഞ്ജു സാംസണും ടീമിലുണ്ട്. ഇഷാൻ കിഷനും കളിക്കും. നാലാം മത്സരം നഷ്ടമായ ശ്രേയസ് അയ്യർ ടീമിൽ തിരിച്ചെത്തി. വെസ്റ്റ് ഇൻഡീസ് ടീമിലും നാല് മാറ്റങ്ങളുണ്ട്. ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കിയതോടെയാണ് അവസാന മത്സരത്തിനായി യുവതാരങ്ങളെ കളത്തിലിറക്കുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവൻ: ഇഷാൻ കിഷൻ, സഞ്ജു സാംസണ്, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ആവേശ് ഖാൻ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്.