Wednesday, January 22, 2025
LATEST NEWS

‘ഹർ ഘർ തിരംഗ’; രാജ്യത്ത് ദേശീയ പതാകയ്ക്ക് വൻ ഡിമാൻഡ്

ന്യൂഡൽഹി: രാജ്യത്ത് ദേശീയ പതാകയ്ക്ക് വൻ ഡിമാൻഡ്. ‘ഹർ ഘർ തിരംഗ’ (എല്ലാ വീടുകളിലും പതാക) കാമ്പയിന്‍റെ ഭാഗമായാണ് പതാകകൾ വലിയ അളവിൽ വിറ്റുപോകുന്നതെന്ന് നിർമ്മാതാക്കൾ പറയുന്നു. കഴിഞ്ഞ 16 വർഷത്തിനിടയിൽ ദേശീയ പതാക ഏറ്റവുമധികം വിറ്റഴിഞ്ഞ വർഷമാണ് ഇതെന്ന് മുംബൈയിലെ ‘ദി ഫ്ലാഗ് കമ്പനി’ സഹ സ്ഥാപകൻ ദൽവീർ സിംഗ് നഗി പറഞ്ഞു.

“ഈ വർഷം ദേശീയ പതാകയ്ക്ക് മറ്റൊരിക്കലുമില്ലാത്ത ഡിമാൻഡുണ്ട്. കഴിഞ്ഞ 16 വർഷത്തെ ബിസിനസിൽ ഇത്രയധികം ഡിമാൻഡ് ഞാൻ കണ്ടിട്ടില്ല. ഞങ്ങൾക്ക് ഇപ്പോഴും ഓർഡറുകൾ ലഭിക്കുന്നു. എന്നാൽ, അവസാന സമയമായതിനാൽ ചിലതൊക്കെ നിരസിക്കേണ്ടിവന്നു. ഇതുവരെ 10 ലക്ഷം പതാകകളാണ് ഞങ്ങൾ വിറ്റഴിച്ചത്,” – ദൽവീർ സിംഗ് നഗി പറഞ്ഞു.