Wednesday, January 22, 2025
LATEST NEWS

മുതലാളി മരിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു; എക്സ്ചേഞ്ച് ഫില്ലിങ് വൈറൽ

ജയ്പൂർ: രാജസ്ഥാൻ ആസ്ഥാനമായുള്ള കമ്പനിയുടെ കോർപ്പറേറ്റ് ഫില്ലിംഗ് വൈറലാവുന്നു. ഒരു എക്സ്ചേഞ്ച് ഫില്ലിംഗിൽ, പ്രമോട്ടറുടെ മരണം സ​ന്തോഷത്തോടെ അറിയിക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കുന്നു.

എ.കെ. സ്പിൻടെക്സ് എന്ന ടെക്സ്റ്റൈൽ കമ്പനിയാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇത്തരമൊരു ഫില്ലിംഗ് നടത്തിയത്. കമ്പനിയുടെ 8.76 ശതമാനം ഓഹരികളുടെ ഉടമയായ സരോജ് ദേവി ചാബ്രയുടെ ചരമവാർത്ത സന്തോഷത്തോടെ അറിയിക്കുന്നുവെന്ന് എക്സ്ചേഞ്ച് ഫില്ലിങ്ങിൽ അറിയിക്കുന്നുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

സ്പിൻടാക്സിന്‍റെ കമ്പനി സെക്രട്ടറി ആശിഷ് ബർഗാച്ചെയാണ് നേട്ടീസിൽ ഒപ്പുവച്ചത്. നോട്ടീസ് വൈറലായതോടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.