Thursday, November 21, 2024
GULFLATEST NEWS

ഹജ് ദിനങ്ങളിൽ മക്കയിലെ താപനില 43.2 ഡിഗ്രി വരെ ഉയരും; കാലാവസ്ഥ മുന്നറിയിപ്പ്

ജിദ്ദ: ഹജ്ജ് ദിവസങ്ങളിൽ മക്കയിലെ താപനില 43.2 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു.

കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച്, വരുന്ന മാസത്തിൽ മക്കയിലെ ഉപരിതല താപനില ശരാശരിയേക്കാൾ കൂടുതലായിരിക്കും. ഈ മാസം മക്കയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഈർപ്പം 93 ശതമാനവും ഏറ്റവും കുറവ് 6 ശതമാനവുമാണ്.
മദീനയിലെ ഹജ്ജ് മാസത്തിലെ ഉപരിതല താപനില ശരാശരിയേക്കാൾ കൂടുതലാണെന്നും അര ഡിഗ്രി വരെ വർദ്ധനവുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. മദീനയിലെ കാലാവസ്ഥാ കണക്കുകൾ സൂചിപ്പിക്കുന്നത് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ആർദ്രത 92 ശതമാനവും ഏറ്റവും കുറവ് ഒരു ശതമാനവുമാണ്.