Monday, January 13, 2025
HEALTHLATEST NEWS

എച്ച്1 എൻ1: വയനാട്‌ ജില്ലയിൽ ജാഗ്രതാനിർദേശം

കല്പറ്റ: സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ എച്ച് 1 എൻ 1 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വയനാട് ജില്ലയിലും ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ വർഷങ്ങളിൽ ജില്ലയിൽ എച്ച് 1 എൻ 1 കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നിർദ്ദേശം.

ഇൻഫ്ലുവൻസ എ ഗ്രൂപ്പിൽ പെടുന്ന വൈറസാണ് എച്ച് 1 എൻ 1. പന്നികളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. പന്നികളുമായി അടുത്തിടപഴകുന്നവരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ട്. അണുക്കൾ വായുവിലൂടെ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്കും രോഗം പകരാം.