Monday, March 31, 2025
LATEST NEWS

കേന്ദ്രത്തിന്റെ ഭക്ഷ്യ കലവറയിലെ ധാന്യം കഴിഞ്ഞ 5 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ ധാന്യ ശേഖരം അഞ്ച് വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ. ഗോതമ്പിന്‍റെ ലഭ്യത കുറഞ്ഞതാണ് ഇതിന് കാരണം. 2020 നെ അപേക്ഷിച്ച് അരി ഇപ്പോൾ സ്റ്റോക്കിലുണ്ടെങ്കിലും, ഉൽപാദനം കുറഞ്ഞാൽ ഈ സ്റ്റോക്ക് വേഗം തന്നെ കുറയും.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഓഗസ്റ്റ് ഒന്നിന് അരിയുടെയും ഗോതമ്പിന്‍റെയും സ്റ്റോക്ക് 545.97 ലക്ഷം ടൺ ആണ്. 2017 ൽ മാത്രമാണ് ഇത് 499.77 ആയി കുറഞ്ഞിട്ടൊള്ളു. അരിയുടെ മാത്രം കണക്കെടുത്താൽ 279.52 ലക്ഷം ടൺ മാത്രമാണുള്ളത്. 253.40 ലക്ഷം ടണ്ണായിരുന്നു ഇതിന് മുൻപ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ അളവ്. കഴിഞ്ഞ വർഷത്തേക്കാൾ 11.5 ലക്ഷം ടൺ കുറവാണ് ഈ വർഷം.
കേന്ദ്ര സർക്കാർ ധാന്യ സ്റ്റോക്കിൽ നിന്ന് ഗോതമ്പിന്റെ വിതരണം കുറയ്ക്കുകയും പകരം അരിയുടെ വിതരണം വർദ്ധിപ്പിക്കുകയും ചെയ്തതായി ഒരു വിദഗ്ധൻ പറഞ്ഞു.