Tuesday, December 17, 2024
LATEST NEWSTECHNOLOGY

ചക്ക പ്രേമികൾക്ക് സന്തോഷ വാർത്ത; ചക്കയ്ക്കും ‘ആപ്പ്’

കൊല്ലം: ചക്ക പ്രേമികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം. ചക്കയെ കുറിച്ചുള്ള വിവരങ്ങൾ, ബിസിനസ്സ് സാധ്യതകൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പഠിക്കാനും പങ്കിടാനുമുള്ള ഒരു പൊതു പ്ലാറ്റ്ഫോം എന്ന നിലയിൽ ‘ജാക്ക്ഫ്രൂട്ട് വേൾഡ്’ ആപ്പ് പുറത്തിറങ്ങി. ആപ്പ് ഇതിനകം 500ലധികം ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. 390 പേർ ഇത് സജീവമായി ഉപയോഗിക്കുന്നു. അധികം വൈകാതെ കൂടുതൽ ആളുകളിലേക്ക് എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. വരുന്ന ചിങ്ങത്തിൽ ഔപചാരികമായ ഉദ്ഘാടനച്ചടങ്ങ് നടക്കും.

ജോയ്‌സി പി.മാത്യുവിന്റെ നേതൃത്വത്തിൽ റൂറൽ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ആൻഡ്‌ റിസർച്ച് സെന്റർ എന്ന സ്റ്റാർട്ടപ്പ് സംരംഭമാണ് ഈ ആപ്പ്‌ തയ്യാറാക്കിയത്‌. കേരളത്തിനകത്തും പുറത്തുമുള്ള പ്ലാവ് കർഷകരുടെയും ചക്കക്കച്ചവടക്കാരുടെയും കയറ്റുമതിക്കാരുടെയും കൂട്ടായ്മയുടെ പിന്തുണയും ആപ്പിനുണ്ട്. ഷോബിത്ത് സർവകലാശാലയും ഒപ്പമുണ്ട്

ചക്കയുടെ പുതിയ സാധ്യതയായി അറിയപ്പെടുന്ന, മാംസമെന്ന തോന്നലുണ്ടാക്കുന്ന സസ്യാധിഷ്ഠിതഭക്ഷണ വിഭാഗത്തിൽ ആഗോളനിലവാരമുണ്ടാക്കാൻ പ്ളാന്റ് ബേസ്ഡ് ഫുഡ് ഇൻഡസ്ട്രീസ് അസോസിയേഷനുമായും ചേർന്ന് പ്രവർത്തിക്കുന്നു. വീഗൻസിനെയും സസ്യാഹാരികളെയും മുന്നിൽക്കണ്ടുള്ളതാണ് ഈ ഭക്ഷണരീതി.