Friday, December 27, 2024
LATEST NEWS

അടുത്ത 10 വർഷത്തിലെ ഇന്ത്യയുടെ വളർച്ച നിരക്കിൽ പ്രവചനവുമായി ഗോൾഡ്മാൻ സാചസ്

ന്യൂഡൽഹി: അടുത്ത ദശകത്തിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്ക് 8.2 ശതമാനം വളർച്ച കൈവരിക്കാനുള്ള ശേഷിയുണ്ടെന്ന് ഗോൾഡ്മാൻ സാചസ്. വരും വർഷങ്ങളിൽ ഇന്ത്യയുടെ വളർച്ചാനിരക്ക് 6 ശതമാനമായിരിക്കും. എന്നിരുന്നാലും, സമ്പദ്‍വ്യവസ്ഥയ്ക്ക് 8.2 ശതമാനം വരെ ഉയരാനുള്ള ശേഷിയുണ്ടെന്ന് ഗോൾഡ്മാൻ സാചസ് പ്രവചിക്കുന്നു.

ഗോൾഡ്മാന്‍റെ പ്രവചനം നാല് സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. നിക്ഷേപവും ജിഡിപിയും തമ്മിലുള്ള അനുപാതത്തിലെ വളർച്ച, മനുഷ്യവിഭവത്തിലെ ഉയർന്ന നിക്ഷേപം, തൊഴിൽ മേഖലയുടെ പ്രാതിനിധ്യം, ഉൽപാദനം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഏജൻസിയുടെ പ്രവചനം. ഉൽപാദനത്തിലെ വർദ്ധനവ് വളർച്ചയ്ക്ക് നിർണായകമാകുമെന്നും സാചസ് പറഞ്ഞു.

സമ്പദ് വ്യവസ്ഥയുടെ നാല് നിർണായക സൂചികകൾ ഒരുമിച്ച് മികച്ച രീതിയിൽ വന്നാൽ അടുത്ത 10 വർഷം ഇന്ത്യയ്ക്ക് 8.2 ശതമാനം വളർച്ചാ നിരക്ക് കൈവരിക്കാൻ കഴിയും. ഇത് ഒരു ശരാശരി വളർച്ചാ നിരക്കായിരിക്കുമെന്നും ഗോൾഡ്മാൻ സാചസ് പ്രവചിക്കുന്നു.