സ്വർണ വില ഇന്നും കൂടി; പവന് വർധിച്ചത് 400 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണ വില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില ഉയരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 400 രൂപയാണ് വർദ്ധനവ്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 37,520 രൂപയാണ്.
ഗ്രാമിന് 50 രൂപയാണ് 22 കാരറ്റ് സ്വർണത്തിന്റെ വില വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4690 രൂപയാണ്.. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. പവന് 40 രൂപയാണ് കൂടിയത്. 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം സ്വർണത്തിന് 3,875 രൂപയാണ് വിപണി വില.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ് വെള്ളിയുടെ വില. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്.