Sunday, January 25, 2026
LATEST NEWS

സംസ്ഥാനത്ത് സ്വർണ വില കൂടി

​കൊച്ചി: തുടർച്ചയായി മൂന്ന് ദിവസത്തെ വിലയിടിവിന് ശേഷം സ്വർണം പവന് 200 രൂപ കൂടി. പവന് 37320 രൂപയും ഗ്രാമിന് 4,665 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയാഴ്ച പവന് 80 രൂപയും വ്യാഴാഴ്ച 400 രൂപയും ബുധനാഴ്ച 200 രൂപയും കുറഞ്ഞിരുന്നു. ഒരു പവന് ഇന്നലെ 37,120 രൂപയായിരുന്നു വില. ജൂലൈ 22ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. 2020 ആഗസ്റ്റ് ഏഴിനായിരുന്നു സ്വർണത്തിന് റെക്കോർഡ് വില. അന്ന് പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയുമായിരുന്നു.