Sunday, December 22, 2024
LATEST NEWS

സ്വര്‍ണവില ഇന്ന് പവന് 120 രൂപ വർധിച്ചു

കേരളത്തിൽ സ്വർണ വില പതുക്കെ ഉയരുകയാണ്. പവന് 320 രൂപ കുറഞ്ഞിരുന്ന ഇന്നലത്തെ സ്വർണ വിലയിൽ നിന്ന് പവന് 120 രൂപയാണ് വർധിച്ചത്. 120 രൂപ ഉയർന്ന് പവന് 36760 രൂപയും ഗ്രാമിന് 4595 രൂപയുമായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 36,640 രൂപയും, ഒരു ഗ്രാമിന്റെ വില 4580 രൂപയുമായിരുന്നു.

സെപ്തംബര്‍ 2,7 തിയ്യതികളിലും സ്വര്‍ണ വിലയില്‍ കുറവും വന്നിരുന്നെങ്കിലും ഇത്രയും കുറയുന്നത് ഇതാദ്യമായാണ്. സെപ്റ്റംബര്‍ 9 മുതല്‍ സെപ്റ്റംബര്‍ 13 വരെ കേരളത്തിലെ സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. ഒരു പവന് 37,400 ഉം ഒരു ഗ്രാമിന് 4675 രൂപ എന്നതായിരുന്നു ഈ ദിവസങ്ങളിലെ നിരക്ക്. സെപ്തംബര്‍ ഒന്നാം തിയ്യതി സ്വര്‍ണ്ണനിരക്ക് ഒരു പവന് 37,200 രൂപയും, ഒരു ഗ്രാമിന് രൂപയുമായിരുന്നു.സെപ്തംബര്‍ 6 ന് രേഖപ്പെടുത്തിയ പവന് 37,520 രൂപയും ഗ്രാമിന് 4690 രൂപയുമായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില.