Friday, February 13, 2026
LATEST NEWS

തുടർച്ചയായ ഇടിവിൽ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്നും കുറഞ്ഞു. ഇന്നലെയും സ്വർണ വിലയിൽ ഇടിവുണ്ടായി. ഇന്നലെ ഇത് 280 രൂപയായിരുന്നു. ഇന്ന് സ്വർണ വില പവന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 37,160 രൂപയാണ്.

22 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇന്നലെ പവന് 35 രൂപ കുറഞ്ഞു. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന് 4,645 രൂപയും 18 കാരറ്റ് സ്വർണത്തിന് 10 രൂപയുമാണ് കുറഞ്ഞത്.  ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3,835 രൂപയാണ്. സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്.