Friday, December 27, 2024
LATEST NEWS

തുടർച്ചയായ രണ്ടാം ദിവസവും സ്വർണത്തിന് വില കുറഞ്ഞു

​കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണത്തിന് വില കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. ഇതോടെ സ്വർണം ഗ്രാമിന് 4790 രൂപയായും ഒരു പവന് 38,320 രൂപയായും ഉയർന്നു.

ഓഗസ്റ്റ് 13 മുതൽ 15 വരെ, ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ്ണവില. ഒരു പവന് 38,520 രൂപയായിരുന്നു ഈ ദിവസങ്ങളിൽ വില. അതിൽനിന്നാണ് തുടർച്ചയായി രണ്ട് ദിവസമായി വില കുറയുന്നത്.

ഈ മാസം ഒന്നിന് പവന് 37,680 രൂപയായിരുന്നു സ്വർണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.