Tuesday, December 17, 2024
LATEST NEWS

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4600 രൂപയാണ് വില. പവന്‍റെ വിലയും 36,800 രൂപയായി കുറഞ്ഞു.

അതേസമയം, ആഗോള വിപണിയിൽ സ്വർണ്ണ വില ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. വിവിധ സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത സ്വർണ്ണ വിലയെ സ്വാധീനിക്കുന്നുണ്ട്. സ്പോട്ട് ഗോൾഡ് വില 1,691.40 ഡോളറായി കുറഞ്ഞു. 2021 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

എംസിഎക്സ് ഗോൾഡ് ഫ്യൂച്ചറിന്റെ വില 0.5 ശതമാനം ഇടിഞ്ഞ് 49,958 രൂപയിലെത്തി. ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. അന്താരാഷ്ട്ര വിപണിക്കൊപ്പം ഡോളർ-രൂപ നിരക്കിലുണ്ടാവുന്ന വ്യതിയാനങ്ങളും നികുതികളും ഇന്ത്യയിലെ സ്വർണവിലയെ സ്വാധീനിക്കും.