Thursday, December 26, 2024
LATEST NEWS

സ്വർണ്ണ വിലയിൽ കുറവ് രേഖപ്പെടുത്തി

സ്വർണത്തിന്‍റെ വില ഇന്ന് കുറഞ്ഞു. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് മുൻ ദിവസങ്ങളിൽ 4815 രൂപ വരെയായിരുന്നു വില. ഇന്ന് ഒരു ഗ്രാമിന് 4750 രൂപയായി കുറഞ്ഞു. 8 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില 38,000 രൂപയാണ്. പവന് 240 രൂപയുടെ കുറവാണ് ഉണ്ടായത്.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 8 ഗ്രാം സ്വർണത്തിന്‍റെ വില 38,240 രൂപയായിരുന്നു. 24 കാരറ്റ് സ്വർണത്തിന്‍റെ കാര്യത്തിൽ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 5,182 രൂപയാണ് വില. അതുപോലെ, 24 കാരറ്റ് 8 ഗ്രാം സ്വർണ്ണത്തിന് 41,456 രൂപയാണ് വില.