Saturday, January 18, 2025
LATEST NEWS

സ്വർണം, വെള്ളി നിരക്കുകൾ ഇന്ന് മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായി നാല് ദിവസം സ്വർണ വില കുത്തനെ ഉയർന്നതിന് ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കൂടിയത്. നാല് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 1080 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 38,280 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 10 രൂപയാണ് കൂടിയത്. ഇന്നത്തെ വിപണി വില ഒരു ഗ്രാമിന് 4785 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും മാറ്റമില്ലാതെ തുടരുകയാണ്. 18 കാരറ്റ് സ്വർണ്ണത്തിന്‍റെ വില ഇന്നലെ ഗ്രാമിന് 5 രൂപ ഉയർന്ന് 3,955 രൂപയായി.