ചെറുകിട ബിസിനസുകളുടെ വളര്‍ച്ച ലക്ഷ്യമിട്ട് ഗോഡാഡി
കൊച്ചി: ഇന്ത്യയിലെ ചെറുകിട,ഇടത്തരം ബിസിനസുകള്‍ ഓണ്‍ലൈനായി വളര്‍ത്തേണ്ടതിന്റെ ആവശ്യകതയുമായി ഗോഡാഡി. വനിതാ സംരംഭകരെ ഓൺലൈനിൽ കൂടുതൽ അവസരങ്ങൾ കണ്ടെത്താൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോഡാഡി പുതിയ കാമ്പയിൻ ആരംഭിച്ചത്. തങ്ങളുടെ ഉപഭോക്താക്കൾക്ക് അവരുടെ ആശയങ്ങളും വ്യക്തിഗത സംരംഭങ്ങളും വിജയമാക്കി മാറ്റുന്നതിനുള്ള ഉപകരണങ്ങളും ഉൾക്കാഴ്ചകളും നൽകുന്നതിനുള്ള ഗോഡാഡിയുടെ ദൗത്യം കാമ്പയിൻ ഉയർത്തിക്കാട്ടുന്നു. ഡൊമെയ്ൻ പേരുകൾ, ഹോസ്റ്റിംഗ്, വെബ്സൈറ്റ് ബിൽഡിംഗ്, ഇമെയിൽ മാർക്കറ്റിംഗ്, സുരക്ഷാ പരിരക്ഷകൾ, ഒരു ഓൺലൈൻ സ്റ്റോർ എന്നിവ പോലുള്ള ഓൺലൈൻ ഉൽപ്പന്നങ്ങൾ ഗോഡാഡി വാഗ്ദാനം ചെയ്യുന്നു.
ഹിന്ദി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുങ്ക് എന്നീ ഏഴ് പ്രാദേശിക ഭാഷകളിലാണ് കാമ്പയിൻ വികസിപ്പിച്ചിരിക്കുന്നത്. ടിവി, എഫ്ഒഎസ്, ഡിസ്പ്ലേ, ഒഎൽവി, സോഷ്യൽ മീഡിയ തുടങ്ങിയ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇത് പ്രദർശിപ്പിക്കും. “ഇന്ത്യയിലുടനീളമുള്ള ചെറുകിട, സൂക്ഷ്മ, ഇടത്തരം ബിസിനസുകളെ ഓണ്‍ലൈനില്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. വനിതാ സംരംഭകരെ സംരംഭകത്വത്തോടൊപ്പം അവരുടെ പ്രാദേശിക മേഖലയിലും ലോകമെമ്പാടും സ്വാധീനം ചെലുത്താന്‍ പ്രോത്സാഹിപ്പിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു”- ഗോഡാഡി ഇന്ത്യയുടെ വൈസ് പ്രസിഡന്റും എംഡിയുമായ നിഖില്‍ അറോറ പറഞ്ഞു