Wednesday, December 25, 2024
LATEST NEWSSPORTS

ഗോവ ആരാധകരുടെ ആശങ്ക മാറി; ഐബൻ ഡോഹ്ലിങ് ക്ലബ്ബിൽ തുടരും

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എഫ്സി ഗോവയുടെ ഇന്ത്യൻ സെന്‍റർ ബാക്ക് ഐബൻ ഡോഹ്ലിങ് ക്ലബിൽ തുടരും എന്ന് റിപ്പോർട്ട്. ഇതോടെ ഗോവ ആരാധകരുടെ ആശങ്ക ഒഴിഞ്ഞു.
മേഘാലയ സ്വദേശിയായ ഐബൻ 2019 മുതൽ ഗോവയുടെ ഭാഗമാണ്. കഴിഞ്ഞ സീസണിൽ എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി 20 മത്സരങ്ങൾ ഗോവ ജേഴ്സിയിൽ 26 കാരനായ താരം കളിച്ചിട്ടുണ്ട്. എന്നാൽ, ഐഎസ്എൽ ക്ലബായ ഈസ്റ്റ് ബംഗാൾ ഇത്തവണ ഐബനെ ഉറ്റുനോക്കുന്നതായി ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിലാണ് വ്യക്തത വന്നിരിക്കുന്നത്.

സൂപ്പർ ക്ലബ് ഷില്ലോംഗ് ലജോങ്ങിന്‍റെ അക്കാദമിയിലൂടെയാണ് ഐബൻ വളർന്നത്. പിന്നീട് അദ്ദേഹം ടാറ്റാ ഫുട്ബോൾ അക്കാദമിയിലേക്ക് മാറി. എന്നിരുന്നാലും, 2016 ൽ ഷില്ലോംഗ് ലജോങ്നായി അദ്ദേഹം പ്രൊഫഷണൽ അരങ്ങേറ്റം നടത്തി. മൂന്ന് സീസൺ ഐ ലീഗിൽ കളിച്ച ശേഷമാണ് ഐബൻ ഗോവയിലെത്തുന്നത്.