Wednesday, January 8, 2025
LATEST NEWSSPORTS

100 വിക്കറ്റും 100 സിക്‌സും നേടുന്ന ആദ്യ ടെസ്റ്റ് താരമായി ബെന്‍ സ്റ്റോക്ക്‌സ് 

ഹെഡിങ്‌ലേ: 100 സിക്സറുകളും 100 വിക്കറ്റുകളും നേടുന്ന ആദ്യ ടെസ്റ്റ് താരമാണ് ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ സിക്സർ പറത്തിയാണ് സ്റ്റോക്സ് ഈ നേട്ടം കൈവരിച്ചത്.

ഹെഡിങ്‌ലേയില്‍ നടന്ന ആദ്യ ഇന്നിങ്സിൽ 13 പന്തിൽ 18 റൺസെടുത്ത ശേഷമാണ് സ്റ്റോക്സ് മടങ്ങിയത്. രണ്ട് ഫോറും ഒരു സിക്സും സ്റ്റോക്സിന്റെ ബാറ്റിൽ നിന്നാണ് ലഭിച്ചത്. 81 ടെസ്റ്റിൽ നിന്ന് 177 വിക്കറ്റുകളാണ് സ്റ്റോക്സ് വീഴ്ത്തിയത്.