Wednesday, March 12, 2025
LATEST NEWS

ലോക കോടീശ്വരന്മാരിൽ മൂന്നാമനായി ഗൗതം അദാനി

ബ്ലൂംബെർഗ് ശതകോടീശ്വര സൂചികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി മൂന്നാം സ്ഥാനത്ത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് അദാനി. ആഢംബര ബ്രാൻഡായ ലൂയിസ് വിറ്റണിന്‍റെ ചെയർമാനായ ബെർണാഡ് ആർനോൾട്ടിനെ പിന്തള്ളിയാണ് അദാനി പട്ടികയിൽ മൂന്നാമതെത്തിയത്.

ബ്ലൂംബെർഗ് സൂചിക പ്രകാരം ഗൗതം അദാനിയുടെ ആസ്തി 137 ബില്യൺ ഡോളറാണ്. 136 ബില്യൺ ഡോളർ ആസ്തിയുള്ള ബെർണാഡ് ആർനോൾട്ട് നാലാമതാണ്.

സ്പേസ് എക്സ്-ടെസ്ല സ്ഥാപകൻ എലോൺ മസ്ക് 251 ബില്യൺ ഡോളർ ആസ്തിയുള്ള ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഒന്നാമതാണ്. ആമസോൺ സിഇഒ ജെഫ് ബെസോസാണ് രണ്ടാം സ്ഥാനത്ത്- 153 ബില്യൺ ഡോളർ.