Sunday, December 22, 2024
LATEST NEWSSPORTS

ഗാംഗുലിയുടെ ഇന്ത്യാ മഹാരാജാസും മോര്‍ഗന്റെ വേള്‍ഡ് ജയന്റ്‌സും നേര്‍ക്കുനേര്‍

ന്യൂഡല്‍ഹി: ലെജൻഡ്സ് ലീഗിന്‍റെ രണ്ടാം സീസൺ ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമാകും. ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ ഇലവനും മോർഗൻ നയിക്കുന്ന ലോക ഇലവനും ടൂർണമെന്‍റിന്‍റെ ഭാഗമായി പരസ്പരം ഏറ്റുമുട്ടും. 

സെപ്റ്റംബർ 17നാണ് ലീഗ് ആരംഭിക്കുന്നത്. രണ്ടാം സീസണിൽ 15 മത്സരങ്ങളാണ് നടക്കുക. ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന്‍റെ ആദ്യ സീസൺ ഈ വർഷം ജനുവരിയിൽ മസ്കറ്റിൽ നടന്നു. ഇന്ത്യ മഹാരാജാസ്, വേൾഡ് ജയന്‍റ്സ്, ഏഷ്യാ ലയൺസ് എന്നീ മൂന്ന് ടീമുകളാണ് ലീഗിന്‍റെ ഭാഗമാകുന്നത്.