Thursday, January 23, 2025
LATEST NEWSTECHNOLOGY

ഗോദ്റെജ് ഇന്‍റീരിയോയുടെ കീഴില്‍ ഫര്‍ണിച്ചര്‍ സൊല്യൂഷന്‍ ബിസിനസുകളും

കൊച്ചി: ഇന്‍റീരിയർ സൊല്യൂഷൻസ് ബ്രാൻഡായ യു & യൂസ്, പ്രീമിയം ഫർണിച്ചറുകളും ഹോം ആക്സസറീസ് ബ്രാൻഡായ സ്ക്രിപ്റ്റും ഉൾപ്പെടുത്തി ഗോദ്റെജ് ഇന്‍റീരിയോയുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുമെന്ന് ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ദി ഫർണിച്ചർ സൊല്യൂഷൻസ് ഓഫ് ഗോദ്റെജ് & ബോയ്സ് പറയുന്നു. ഇതോടെ ഉപഭോക്താക്കൾക്ക് ഗോദ്റെജ് ഇന്‍റീരിയോ സ്റ്റോറിൽ നിന്ന് ഗോദ്റെജ് ആൻഡ് ബോയ്സിന്‍റെ എല്ലാ ഫർണിച്ചറുകളും ഇന്‍റീരിയർ സൊലൂഷനുകളും ലഭിക്കും.

ബ്രാൻഡ് സംയോജനം 2023 മാർച്ചോടെ പൂർത്തിയാകും. ഇത് വരുമാനത്തിൽ 58 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വികസനത്തിന്‍റെ ഭാഗമായി റീട്ടെയിൽ ഔട്ട്ലെറ്റുകളുടെ എണ്ണം 100 ആയി കമ്പനി ഉയർത്തും. ഇതിനുപുറമെ, ഇ-കൊമേഴ്സ് ബിസിനസ്സ് 5000 പിൻ കോഡുകളിലേക്ക് വ്യാപിപ്പിക്കും. നടപ്പുവർഷം വരുമാനത്തിൽ 25 ശതമാനം വളർച്ചയും കമ്പനി ലക്ഷ്യമിടുന്നുണ്ട്.