ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടി ഇഗ ഷ്വാൻടെക്
ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിൽ പോളണ്ടിന്റെ ഇഗ ഷ്വാൻടെക് കിരീടം നേടി. ഫൈനലിൽ അമേരിക്കയുടെ കൊക്കോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഷ്വാൻടെക്ക് കിരീടം സ്വന്തമാക്കിയത്. സ്കോർ 6-1, 6-3 ആയിരുന്നു.
18 കാരിയായ ഗൗഫിനെ നിഷ്പ്രഭമാക്കുന്ന പ്രകടനത്തോടെയാണ് ഇഗയുടെ കിരീടനേട്ടം. സിംഗിൾസിൽ ഇഗയുടെ തുടർച്ചയായ 35-ാം ജയവും ആറാം കിരീടവുമായിരുന്നു ഇത്. ആദ്യ സെറ്റിൽ ഇഗയുടെ മികവിൽ പിടിച്ചു നിൽക്കാൻ ഗൗഫിൻ കഴിഞ്ഞില്ല. ആദ്യ സെറ്റിൽ രണ്ട് തവണ ഗൌഫിന്റെ സെർവ് തകർത്ത് ഇഗ സെറ്റ് 6-1ന് സ്വന്തമാക്കി.
രണ്ടാം സെറ്റിന്റെ തുടക്കത്തിൽ തന്നെ ഇഗയുടെ സെർവ് തകർത്ത് ഗൗഫ് ഒരു തിരിച്ചുവരവ് സൂചന നൽകി. എന്നിരുന്നാലും, നാലാം ഗെയിമിൽ, ഇഗ ഗൗഫിനെ തകർത്ത് മധ്യനിരയിൽ തിരിച്ചെത്തി. ഇഗ സ്വന്തം സെർവ് നിലനിർത്തുകയും ഗൗഫിന്റെ അടുത്ത സെർവ് തകർത്ത് നിർണായകമായ 4-2 ന് ലീഡ് നേടുകയും ചെയ്തു. സ്വന്തം സെർവ് നിലനിർത്തിയിട്ടും, ഇഗ ഒരു തിരിച്ചുവരവിനുള്ള തന്റെ സാധ്യതകൾ അടയ്ക്കുകയും കിരീടം നേടാൻ സ്വന്തം സെർവ് നിലനിർത്തുകയും ചെയ്തു.