Tuesday, December 17, 2024
GULFLATEST NEWS

ഷാർജയിൽ മുഹറം പ്രമാണിച്ച് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

ഷാർജ: ഹിജ്‌രി പുതുവത്സരത്തോടനുബന്ധിച്ച് മുഹറം ദിനത്തിൽ നഗരത്തിലുടനീളമുള്ള എല്ലാ പൊതു പാർക്കിംഗ് സ്ഥലങ്ങളും സൗജന്യമായിരിക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.

വെള്ളിയാഴ്ചകളും ഔദ്യോഗിക അവധി ദിവസങ്ങളും ഉൾപ്പെടെ ആഴ്ചയിലുടനീളം ഫീസ് ഈടാക്കുന്ന പാർക്കിംഗ് സോണുകളെ തീരുമാനം ബാധിക്കില്ല. പിഴ ഒഴിവാക്കാൻ അവധി ദിവസങ്ങളിൽ പാർക്കിംഗ് സ്ഥലങ്ങൾ ശരിയായി ഉപയോഗിക്കണമെന്ന് എല്ലാവരോടും മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു.

ജൂലൈ 30 ശനിയാഴ്ച ഈ ആഘോഷവുമായി ബന്ധപ്പെട്ട് യു.എ.ഇയിലെ എല്ലാ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഔദ്യോഗിക അവധിയായിരിക്കും