Wednesday, January 22, 2025
LATEST NEWSSPORTS

ഫോര്‍മുല വണില്‍ കാറോടിക്കാന്‍ ജെഹാന്‍ ധാരുവാലയ്ക്ക് ‘ലൈസന്‍സ്’ 

ഫോര്‍മുല വണ്‍ കാറോട്ടത്തിലേക്ക് മറ്റൊരു ഇന്ത്യക്കാരന്‍ കൂടി. മുംബൈക്കാരനായ ജെഹാന്‍ ധാരുവാലയാണ് ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ പങ്കെടുക്കാനുള്ള സൂപ്പര്‍ ലൈസന്‍സിന് യോഗ്യത നേടിയത്. ഇംഗ്ലണ്ടിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടന്ന ട്രയൽ റണ്ണിൽ നിശ്ചിത സമയത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കിയ ശേഷമാണ് 23 കാരനായ താരം സൂപ്പർ ലൈസൻസിന് യോഗ്യത നേടിയത്.

ഫോർമുല വൺ ടീമുകളിലൊന്നായ മക്ലാരന്റെ കാറിൽ താരം 130 ലാപ്പുകൾ ഓടി. നിലവിൽ ഫോർമുല 2 മത്സരത്തിൽ ഇറ്റാലിയൻ ടീമായ പ്രേമയ്ക്ക് വേണ്ടി മത്സരിക്കുന്ന ജെഹാൻ, ഒരു തെറ്റും വരുത്താതെയാണ് ട്രയൽ റൺ പൂർത്തിയാക്കിയത്. ഈ സീസണിൽ മൂന്നാം സ്ഥാനത്തുള്ള അദ്ദേഹം, റെഡ് ബുള്ളിന്റെ ജൂനിയർ ടീമിലും അംഗമായിരുന്നു.