Friday, July 11, 2025
LATEST NEWSSPORTS

മുൻ അമ്പയര്‍ റൂഡി കോര്‍ട്‌സണ്‍ വാഹനാപകടത്തിൽ മരിച്ചു

റിവേഴ്‌സ്‌ഡേല്‍: ക്രിക്കറ്റിലെ ഏറ്റവും മികച്ച അമ്പയർമാരിൽ ഒരാളായ റൂഡി കോർട്സൺ വാഹനാപകടത്തിൽ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ റിവേഴ്സ്ഡേലിൽ വെച്ചാണ് അപകടമുണ്ടായത്.

108 ടെസ്റ്റുകളിലും 209 ഏകദിനങ്ങളിലും 14 ടി20കളിലും 73 കാരനായ കോര്‍ട്‌സണ്‍ അമ്പയറായിട്ടുണ്ട്. കോർട്സന്റെ മകൻ റൂഡി കോർട്സൺ ജൂനിയറാണ് പിതാവിന്‍റെ മരണം ലോകത്തെ അറിയിച്ചത്. കേപ്ടൗണിൽ നിന്ന് നെൽസൺ മണ്ടേല ബേയിലുളള വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്.

“ഒരു സുഹൃത്തിനൊപ്പം ഗോൾഫ് കളിക്കാൻ അദ്ദേഹം കേപ്ടൗണിൽ പോയതായിരുന്നു. തിങ്കളാഴ്ച തിരിച്ചെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നെ ഒരു ദിവസം കൂടി തങ്ങാൻ തീരുമാനിച്ചു. വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്,” കോർട്സൺ ജൂനിയർ പറഞ്ഞു.