Wednesday, January 22, 2025
LATEST NEWSSPORTS

ശ്രീലങ്കയിൽ പ്രക്ഷോഭത്തില്‍ അണിനിരന്ന് മുൻ ക്രിക്കറ്റ് താരം ജയസൂര്യ

കൊളംബോ: പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിൽ പങ്കുചേർന്ന്, മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. ജയസൂര്യ പ്രതിഷേധക്കാരോടൊപ്പം ചേർന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.

രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് താൻ എന്നും നിലകൊണ്ടതെന്ന് ജയസൂര്യ ട്വീറ്റ് ചെയ്തു. രാജ്യം ഇങ്ങനെ ഒറ്റക്കെട്ടായി നിന്ന ഒരു കാലം ജീവിതത്തിൽ ഉണ്ടായിട്ടില്ല. ജനങ്ങൾക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ, പരാജിതനായ നേതാവിനെ പുറത്താക്കുക. ആ വിജയം ഉടൻ ആഘോഷിക്കാൻ കഴിയുമെന്നും ജയസൂര്യ പറഞ്ഞു.