Wednesday, January 22, 2025
LATEST NEWSSPORTS

മുന്‍ ദീര്‍ഘദൂര ഓട്ടക്കാരന്‍ ഒളിമ്പ്യന്‍ ഹരി ചന്ദ് അന്തരിച്ചു

1976 ലെ മോണ്ട്‌റിയല്‍ ഒളിമ്പിക്സിൽ 25 ലാപ്പർ സെറ്റിൽ ഹരിചന്ദ് സ്ഥാപിച്ച ദേശീയ റെക്കോർഡ് 32 വർഷത്തിനുശേഷമാണ് തകർത്തത്. 10000 മീറ്ററിന്റെ രണ്ടാം ഹീറ്റ്സിൽ 28:48:72 സമയത്തിൽ ഫിനിഷ് ചെയ്ത് അദ്ദേഹം ദേശീയ റെക്കോർഡ് സ്ഥാപിച്ചത്. 32 വർഷത്തിനു ശേഷം സുരേന്ദ്ര സിംഗ് റെക്കോർഡ് തകർത്തു.

ഹരി ചന്ദിന്റെ വിയോഗം ഇന്ത്യൻ കായികരംഗത്തിന് വലിയ നഷ്ടമാണെന്ന് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും നീന്തൽ താരവുമായ ഖജൻ സിംഗ് പറഞ്ഞു.