മുൻ ഫോർമുല വൺ ലോകചാമ്പ്യനായ സെബാസ്റ്റ്യൻ വെറ്റൽ വിരമിക്കുന്നു
ബുഡാപെസ്റ്റ്: മുൻ ഫോർമുല വൺ ലോകചാമ്പ്യൻ സെബാസ്റ്റ്യൻ വെറ്റൽ വിരമിക്കുന്നു. ആസ്റ്റൻ മാർട്ടിൻ താരമായ വെറ്റൽ സീസൺ അവസാനത്തോടെ തന്‍റെ കരിയർ അവസാനിപ്പിക്കും. 2010 മുതൽ തുടർച്ചയായി നാല് വർഷം അദ്ദേഹം ലോകകിരീടം നേടിയിട്ടുണ്ട്.
2010 മുതൽ 2013 വരെ റെഡ് ബുളിനൊപ്പം കിരീടം നേടി. 2010ൽ ആദ്യ വിജയം നേടുമ്പോൾ ലോകകിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു വെറ്റൽ. തന്‍റെ വിരമിക്കൽ ബുദ്ധിമുട്ടുള്ള തീരുമാനമാണെന്നും വളരെയധികം ആലോചിച്ച ശേഷമാണ് തീരുമാനം എടുത്തതെന്നും വെറ്റൽ വ്യാഴാഴ്ച ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ തീരുമാനിച്ചതായി താരം പറഞ്ഞു. റെഡ് ബുളിന് പുറമെ ഫെരാരിയുമായും 35 കാരനായ ജർമ്മൻ താരം മത്സരിച്ചിട്ടുണ്ട്.