Sunday, December 22, 2024
LATEST NEWSSPORTS

മനീഷ കല്യാൺ വിദേശ ക്ലബിലേക്കെന്ന് സൂചന

ഗോകുലം കേരള താരം മനീഷ കല്യാൺ വിദേശ ക്ലബിലേക്ക് മാറുമെന്ന് സൂചന. മനീഷ കല്യാണിന് സൈപ്രസിൽ നിന്ന് ഒരു ഓഫർ ഉണ്ടെന്നും അവർ പോകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ മൂന്ന് സീസണുകളിലായി ഗോകുലം വനിതാ ടീമിലെ പ്രധാന താരമായിരുന്നു മനീഷ കല്യാൺ. കഴിഞ്ഞ ഇന്ത്യൻ വനിതാ ലീഗിൽ 14 ഗോളുകളാണ് 20 കാരിയായ താരം നേടിയത്.

ഗോകുലം കേരളയ്ക്കൊപ്പം രണ്ട് ഇന്ത്യൻ വനിതാ ലീഗ് കിരീടങ്ങൾ മനീഷ നേടിയിട്ടുണ്ട്. എഎഫ്സി കപ്പിലും ഗോകുലത്തിന് വേണ്ടി മനീഷ കളിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോൾ ടീമിലെ പ്രധാന കളിക്കാരി കൂടിയായിരുന്നു മനീഷ. ബ്രസീലിനെതിരെയുൾപ്പെടെ മനീഷ ഗോളുകൾ നേടിയിട്ടുണ്ട്. യൂറോപ്പ്, ഓസ്ട്രേലിയ, യുഎസ് എന്നിവിടങ്ങളിൽ നിന്ന് മനീഷയ്ക്ക് ഓഫറുകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. സേതു എഫ്.സിക്ക് വേണ്ടിയും മനീഷ മുമ്പ് കളിച്ചിട്ടുണ്ട്.