Friday, November 15, 2024
LATEST NEWSTECHNOLOGY

ഫോർഡ്, ലിങ്കൺ വാഹനങ്ങൾ എൻഎച്ച്ടിഎസ്എ സ്കാനറിന് കീഴിൽ

യുഎസ്: യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ(എൻഎച്ച്ടിഎസ്എ), ബ്രേക്ക് സംവിധാനത്തിലെ തകരാറുകൾ കണ്ടെത്താൻ ഏകദേശം 1.7 ദശലക്ഷം ഫോർഡ് ഫ്യൂഷനും ലിങ്കൺ എംകെസെഡ് സെഡാനും പരിശോധിക്കുന്നു. ബ്രേക്കിംഗ് സിസ്റ്റം തകരാൻ കാരണമായേക്കാവുന്ന സെഡാനുകളിലെ ഫ്രണ്ട് ബ്രേക്ക് ലൈനുകളിലെ വിള്ളലും ചോർച്ചയുമാണ് പരിശോധിക്കുന്നത്. ഇതുവരെ ലഭിച്ച 50 പരാതികളെ തുടർന്നാണ് അന്വേഷണം നടക്കുന്നത്. പ്രശ്നം പരിഹരിക്കാൻ ഫോർഡും എൻഎച്ച്ടിഎസ്എയും ഒരുമിച്ച് പ്രവർത്തിക്കുകയാണ്.

2013 മുതൽ 2018 വരെയുള്ള ഫോർഡ് ഫ്യൂഷൻ, ലിങ്കൺ എംകെഇസെഡ് സെഡാനുകളുടെ ബ്രേക്ക് ലൈനുകളിൽ ഈ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രേക്ക് ഫ്ലൂയിഡ് ചോർന്നത് ബ്രേക്കിംഗ് സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നില്ല എന്ന സൂചനയാണ് നൽകുന്നത്. ഇത് സുരക്ഷാ ആശങ്കകൾക്ക് വഴിവെക്കും. ഈ പരിശോധന അവസാനിച്ചുകഴിഞ്ഞാൽ, ബാധിത വാഹനങ്ങളെ ഫോർഡ് സ്വമേധയാ തിരിച്ചുവിളിക്കുകയോ ഉടമകൾക്ക് സൗജന്യ പരിഹാരം നൽകുകയോ ചെയ്യും.