Thursday, January 16, 2025
GULFLATEST NEWS

ഉംറയ്ക്ക് ഇ-വിസ 24 മണിക്കൂറിനുള്ളിൽ അനുവദിക്കുമെന്ന് സൗദി

സൗദി അറേബ്യയ്ക്ക് പുറത്തുള്ളവർക്ക് ഉംറ വിസയ്ക്ക് അപേക്ഷിക്കാൻ ഇലക്ട്രോണിക് സേവനം ആരംഭിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി അറിയിച്ചു

ഉംറ സന്ദർശന വിസ 24 മണിക്കൂറിനുള്ളിൽ നൽകും. സൗദി അറേബ്യയ്ക്ക് പുറത്ത് നിന്നുള്ളവർക്ക് ഉംറ വിസയ്ക്ക് അപേക്ഷ സമർപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉംറ തീർത്ഥാടകർക്ക് വലിയ തോതിലുള്ള സ്വീകരണം ഒരുക്കുകയാണ് കിംഗ്ഡ വിഷൻ 2030 ലക്ഷ്യമിടുന്നതെന്ന് അൽ റാബിയ പറഞ്ഞു. ഈ വർഷം 10 ലക്ഷം പേർ ഹജ്ജ് നിർവ്വഹിക്കുമെന്നും, ഹജ്ജ് തീർഥാടകരുടെ ആരോഗ്യം ഉറപ്പാക്കാൻ മന്ത്രാലയവും മറ്റ് അനുബന്ധ ഏജൻസികളും പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.