Friday, January 23, 2026
GULFLATEST NEWS

ജിസിസിയിലെ താമസക്കാർക്ക് വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാം

സൗദി : ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ താമസക്കാർക്ക് പ്രത്യേക വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാൻ അനുമതി നൽകാൻ ഒരുങ്ങി അധികൃതർ . ബിസിനസ്, ടൂറിസം, ഉംറ എന്നീ ആവശ്യങ്ങൾക്കായി പൗരൻമാർക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ജിസിസി അനുമതി നൽകും. എന്നാൽ വിസയില്ലാതെ ഹജ്ജ് നിർവഹിക്കാൻ അനുവാദമില്ല.
ഈ സൗകര്യം ഉടൻ ആരംഭിക്കുമെന്നാണ് വിവരം. ഇത് പ്രാബല്യത്തിൽ വരുന്നതോടെ ജിസിസിയിൽ ഉൾപ്പെടുന്ന യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ താമസക്കാർക്ക് തൊഴിൽ വിസയോ റസിഡന്റ് വീസയോ ഉണ്ടെങ്കിൽ സൗജന്യമായി സൗദി അറേബ്യ സന്ദർശിക്കാം. ഇത് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.

എന്നാൽ, നിർമ്മാണ തൊഴിലാളികളെയും വീട്ടുജോലിക്കാരെയും വിസയില്ലാതെ സൗദി അറേബ്യയിൽ പ്രവേശിക്കാൻ അനുവദിക്കില്ല. പ്രൊഫഷണലുകൾക്കും സ്ഥിരം വരുമാനമുള്ളവർക്കും വിസയില്ലാതെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാനും യാത്ര ചെയ്യാനും കഴിയും.