Wednesday, January 22, 2025
LATEST NEWSSPORTS

അർജന്‍റീനയിൽ വനിതാ റഫറിയെ തല്ലിവീഴ്ത്തി ഫുട്ബോൾ താരം

ബ്യൂനസ് ഐറിസ്: അർജന്‍റീനയിലെ ഒരു ഫുട്ബോൾ താരം ഫുട്ബോൾ മത്സരത്തിനിടെ വനിതാ റഫറിയെ മർദ്ദിച്ചു. ഒരു പ്രാദേശിക ടൂർണമെന്‍റിൽ ഗാർമനീസും ഇൻഡിപെൻഡൻസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് റഫറിക്ക് നേരെ ആക്രമണമുണ്ടായത്. ഗാർമനീസ് താരം ക്രിസ്റ്റ്യൻ ടിറോണിനെ റഫറി ദാൽമ കോർട്ടാഡിയാണ് അടിച്ചുവീഴ്ത്തിയത്.

മത്സരത്തിനിടെ ക്രിസ്റ്റ്യൻ ടിറോണിനെതിരെ റഫറി മഞ്ഞക്കാർഡ് ഉയർത്തിയിരുന്നു. ഇതേതുടർന്ന് റഫറിയുടെ പിന്നിൽ വന്ന് കളിക്കാരൻ മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റഫറിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് വിട്ടയച്ചത്.

ക്രിസ്റ്റ്യൻ ടിറോണിനെ പോലീസ് അറസ്റ്റ് ചെയ്തു. താരത്തെ ആജീവനാന്തം വിലക്കിയതായി ഗാർമാനിസ് ക്ലബ് അറിയിച്ചു.