Saturday, February 22, 2025
GULFLATEST NEWS

ഫ്ലൈ ദുബായ് ശ്രീലങ്കയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

ദുബായ്: ഫ്ലൈ ദുബായ് ശ്രീലങ്കയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. ഇതിനകം ടിക്കറ്റ് എടുത്തവർക്ക് തുക തിരികെ നൽകും. ശ്രീലങ്കയിലെ ആഭ്യന്തര അശാന്തിയുടെയും രാഷ്ട്രീയ അസ്ഥിരതയുടെയും പശ്ചാത്തലത്തിലാണ് ഈ നീക്കം. രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൊളംബോ സെക്ടറിൽ പറക്കില്ലെന്നും ഫ്ലൈ ദുബായ് വക്താക്കൾ അറിയിച്ചു.

അതേസമയം, ഇത്തിഹാദ് എയർലൈൻസ് ശ്രീലങ്കയിലേക്കുള്ള നിലവിലെ വിമാന സർവീസുകൾ തുടരും. ശ്രീലങ്കയിലേക്ക് യാത്ര ചെയ്യരുതെന്നും പൗരൻമാർ പ്രതിഷേധ മേഖലകളിൽ നിന്ന് മാറണമെന്നും യുഎഇ എംബസി നിർദ്ദേശം നൽകി. അടിയന്തര സാഹചര്യങ്ങളിൽ എംബസിയുമായി ബന്ധപ്പെടാൻ യുഎഇ പൗരൻമാരോട് എംബസി നിർദേശിച്ചു.