Thursday, December 26, 2024
GULFLATEST NEWS

ആദ്യ വിവാഹം 20–ാം വയസിൽ; 53 വിവാഹം ചെയ്ത് സൗദി പൗരൻ

റിയാദ്: 53 തവണ വിവാഹം കഴിച്ചെന്ന അവകാശവാദവുമായി സൗദി പൗരൻ. 63കാരനായ അബു അബ്ദുല്ലയാണ് വ്യക്തിപരമായ സന്തോഷത്തിന് വേണ്ടിയല്ല, മനസമാധാനത്തിന് വേണ്ടി താൻ പലതവണ വിവാഹം കഴിച്ചതായി അവകാശപ്പെടുന്നത്. സൗദി ടെലിവിഷൻ ചാനലിലാണ് അബ്ദുല്ലയുടെ വെളിപ്പെടുത്തൽ.

“വീണ്ടും വിവാഹിതനാകണമെന്ന ചിന്തയോടെയല്ല, ആദ്യം കല്യാണം കഴിച്ചത്. എന്നാൽ, കുറച്ചു നാളുകൾക്കു ശേഷം പ്രശ്നങ്ങൾ ഉണ്ടാവുകയും രണ്ടാമതൊരു വിവാഹം കൂടി ചെയ്യുകയുമായിരുന്നു. 20–ാം വയസിലായിരുന്നു ആദ്യവിവാഹം. തന്നെക്കാൾ ആറു വയസ്സു പ്രായക്കൂടുതൽ ഉള്ളയാളായിരുന്നു ഭാര്യ. 23–ാം വയസിലായിരുന്നു രണ്ടാം വിവാഹം. ആദ്യ ഭാര്യയെ അറിയിച്ച ശേഷമാണു രണ്ടാമത് കല്യാണം കഴിച്ചത്. ആ വിവാഹ ജീവിതത്തിലും പ്രശ്നങ്ങൾ ഉടലെടുത്തതോടെ വീണ്ടും വിവാഹം ചെയ്തു. കുറച്ചു നാളുകൾക്കു ശേഷം ഈ മൂന്നു പേരുമായുള്ള ബന്ധം വേർപെടുത്തി. പിന്നീട് 50 സ്ത്രീകളെ കൂടി പല സമയങ്ങളിലായി വിവാഹം ചെയ്തു. എന്നെ സന്തോഷവാനാക്കാൻ കഴിയുന്ന ഒരു സ്ത്രീയെ കണ്ടെത്തുക എന്ന ലക്ഷ്യമാണ് പല വിവാഹങ്ങളിലേക്കു നയിച്ചത്” അബ്ദുല്ല പറയുന്നു.