ഖത്തർ അമീറിന്റെ റോയൽ ഫ്‌ളൈറ്റിലെ ആദ്യ മലയാളി പെൺകുട്ടി
സ്വപ്നങ്ങളാണ് നമ്മെയെല്ലാം സന്തോഷത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ആ സ്വപ്നങ്ങളിലേക്കുള്ള ഓരോ ശ്രമവും നമുക്ക് ഒരു പ്രതീക്ഷയും പ്രത്യാശയുമാണ്. അതുകൊണ്ടാണ് ജീവിതത്തിൽ നാം നേടുന്ന ഓരോ വിജയവും ആഘോഷിക്കുന്നത്. അങ്ങനെ തന്റെ സ്വപ്‌നങ്ങൾ സ്വന്തമാക്കിയ പെൺകുട്ടിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഖത്തർ അമീറിന്‍റെ രാജകീയ വിമാനങ്ങളിലെ ആദ്യ മലയാളി ക്യാബിൻ ക്രൂവാണ് ഈ പെൺകുട്ടി. താരാ ജോർജ് എന്നാണ് പേര്. സംവിധായകൻ കെ.ജി.ജോർജിന്‍റെയും സൽമയുടെയും മകളാണ് താര. 2005ലാണ് താര എമിറേറ്റ്സ് എയർവേയ്സ് ക്യാബിൻ ക്രൂ ആയി കരിയർ ആരംഭിച്ചത്. ഇപ്പോൾ ഖത്തർ അമീറിന്റെ റോയൽ ഫ്ലൈറ്റിൽ എത്തിനിൽക്കുന്നു ആ യാത്ര.
സെന്‍റ് തെരേസാസ് കോളേജിലെ പഠനത്തിന് ശേഷമാണ് ഫൈറ്റർ ജെറ്റിൽ പൈലറ്റാകുക എന്ന സ്വപ്നം അവളുടെ ഉള്ളിൽ ഉടലെടുത്തത്. അതിനായി ഒരു ഇന്‍റർവ്യൂവിൽ പങ്കെടുത്തെങ്കിലും കിട്ടിയില്ല. അടുത്തത് എന്താണ് എന്ന ചോദ്യം തന്നെ ഇവിടെ എത്തിച്ചുവെന്നും തന്‍റെ ഫ്ലൈറ്റ് അറ്റൻഡ് കരിയർ തന്‍റെ ജീവിതത്തെ മാറ്റിമറിച്ചുവെന്നും താര പറയുന്നു.