Friday, January 17, 2025
GULFSPORTS

ഫിഫ ലോകകപ്പ് ;ടിക്കറ്റെടുത്തവർ പതിനഞ്ചിനകം പണം അടയ്ക്കണം

ദോഹ: ലോകകപ്പ് റാൻഡം സെലക്ഷൻ നറുക്കെടുപ്പിന്റെ രണ്ടാം പാദ ടിക്കറ്റിന് അർഹരായവർ ജൂൺ 15 നകം തുക അടയ്ക്കണമെന്ന് ഫിഫ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.00 മണിക്ക് ആരംഭിച്ച പേയ്മെന്റ് പ്രക്രിയ ജൂൺ 15 നു ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.00 മണി വരെ തുടരും.
പിന്നീട് തുക അടയ്ക്കാൻ അവസരം ലഭിക്കില്ല. പുതിയ അപേക്ഷകളൊന്നും സ്വീകരിക്കുകയുമില്ല.  അർഹരായവരെ ഇ-മെയിൽ വഴി അറിയിച്ചിട്ടുണ്ട്. ഏപ്രിൽ നാലിനു ആരംഭിച്ച് ഏപ്രിൽ 28നു അവസാനിച്ച റാൻഡം സെലക്ഷൻ നറുക്കെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ ആകെ 2.35 കോടി അപേക്ഷകളാണ് ലഭിച്ചത്.

വിദേശത്തുള്ളവർ വിസ കാർഡുകൾ ഉപയോഗിക്കണം.  ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഖത്തറിൽ പ്രവേശിക്കാൻ ഹയ കാർഡ് (ഫാൻ ഐഡി) നിർബന്ധമാണ്. ടിക്കറ്റ് നേടിയവർ ഖത്തറിൽ റെസിഡൻസ് ബുക്കിംഗ് നടത്തിയ ശേഷം ഹയ കാർഡിനു അപേക്ഷിക്കണം.