Sunday, December 22, 2024
GULFLATEST NEWSSPORTS

ഫിഫ ലോകകപ്പ്; ലാസ്റ്റ് മിനിറ്റ് ടിക്കറ്റ് വിൽപന അടുത്ത മാസം

ദോ​ഹ: ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കുള്ള ടിക്കറ്റ് ഇതുവരെ ലഭിക്കാത്തവർക്ക് സന്തോഷവാർത്ത. അവസാന മി​നി​റ്റ്​ ടിക്കറ്റ് വിൽപ്പന പ്രഖ്യാപിച്ച് ഫിഫ. ലോകകപ്പ് ഫൈനൽ വരെ വിൽപ്പന തുടരുമെന്ന് അധികൃതർ അറിയിച്ചു. ഈ ഘട്ടത്തിൽ ദോഹയിലെ ഫിഫ കൗണ്ടർ വഴിയും ആരാധകർക്ക് ടിക്കറ്റുകൾ ലഭ്യമാകും. തീയതി പിന്നീട് അറിയിക്കും. അവസാന മിനിറ്റ് വിൽപ്പന ഫ​സ്റ്റ്​ കം ​ഫ​സ്റ്റ്​ രൂപത്തിലായിരിക്കും.

സെപ്റ്റംബർ അവസാനം ആരംഭിക്കുന്ന അവസാന മിനിറ്റ് വിൽപ്പന ലോകകപ്പ് ഫൈനൽ വരെ നീണ്ടുനിൽക്കും, ഇത് കൂടുതൽ ആളുകൾക്ക് ടിക്കറ്റ് വാങ്ങാൻ വഴിയൊരുക്കും. നവംബർ 20ന് ആരംഭിക്കുന്ന ലോകകപ്പ് ഡിസംബർ 18ന് അവസാനിക്കും. അതേസമയം, ആദ്യ ഘട്ടങ്ങളിൽ ടിക്കറ്റ് ആവശ്യക്കാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യയെ മറ്റ് രാജ്യങ്ങൾ മറികടന്നു.

യൂറോപ്പിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നുമാണ് ഇപ്പോൾ ആവശ്യക്കാരിൽ ഭൂരിഭാഗവും വരുന്നത്. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ ഹയ കാർഡിന് അപേക്ഷിക്കാൻ ഇതിനകം ടിക്കറ്റ് വാങ്ങിയ ആരാധകരെ സംഘാടകർ ഓ​ർ​മ​പ്പെ​ടു​ത്തി.