Tuesday, December 17, 2024
LATEST NEWSSPORTS

റോജര്‍ ഫെഡറർ തിരികെ എത്തുന്നു

20 തവണ ഗ്രാൻഡ്സ്ലാം ജേതാവായ ഫെഡറർ അടുത്ത സീസണിലെ എടിപി ടൂർണമെന്റിലൂടെ തിരിച്ചെത്തും. ഈ ഓഗസ്റ്റിൽ ഫെഡറർക്ക് 41 വയസ്സ് തികയും.

കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഫെഡറർ ഏറെക്കാലമായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കഴിഞ്ഞ 18 മാസത്തിനിടെ മൂന്ന് തവണയാണ് ഫെഡറർ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അഞ്ചോ ആറോ ആഴ്ചകൾക്കുള്ളിൽ പരിക്കിൽ നിന്ന് പൂർണമായും കരകയറാൻ തനിക്ക് കഴിയുമെന്നും ഫെഡറർ പറഞ്ഞു. സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ലേവര്‍ കപ്പിലൂടെ തിരിച്ചുവരവ് നടത്താനാണ് ഫെഡറർ ശ്രമിക്കുന്നത്.