Friday, January 17, 2025
LATEST NEWSSPORTS

ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തൊടുന്ന പാക് താരം; റെക്കോർഡിട്ട് ബാബര്‍ അസം

കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസ് എന്ന കടമ്പ കടന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഈ നേട്ടം കൈവരിക്കുന്ന 11ാമത്തെ പാക് താരമാണ് ബാബർ അസം. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് ബാബർ ഈ നേട്ടം കൈവരിച്ചത്.

ഏറ്റവും വേഗത്തിൽ 10,000 റൺസ് തികയ്ക്കുന്ന പാക് താരമെന്ന റെക്കോർഡാണ് ബാബർ സ്വന്തമാക്കിയത്. ജാവേദ് മിയാന്ദാദ് 248 മൽസരങ്ങളിൽ നിന്നാണ് 10,000 റൺസ് തികച്ചത്. നിലവിൽ ടെസ്റ്റ് റാങ്കിംഗിൽ നാലാം സ്ഥാനത്താണ് ബാബർ അസം. ഏകദിനത്തിലും ടി20യിലും ഒന്നാം സ്ഥാനത്താണ് ബാബർ.