Sunday, December 22, 2024
LATEST NEWSSPORTS

ഫാൻസ്‌ ലിസ്റ്റിൽ തായ്‌വാനോ ചൈനീസോ? ലോകകപ്പ് സംഘാടകരുടെ നടപടിക്കെതിരെ തായ്‌വാന്‍

തായ്‌പേയ് സിറ്റി: വരാനിരിക്കുന്ന 2022 ഖത്തർ ഫുട്ബോൾ ലോകകപ്പിൽ തായ്‌വാനിലെ ആരാധകരെ ചൈനീസ് ആരാധകരായി പട്ടികപ്പെടുത്താനുള്ള ലോകകപ്പ് സംഘാടകരുടെ തീരുമാനത്തെ തായ്‌വാന്‍ അപലപിച്ചു. ഖത്തറിന്റെ തീരുമാനത്തെ തായ്‌വാന്‍ തള്ളി.

തായ്‌വാന്റെ മേൽ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഖത്തറിന്റെ തീരുമാനമെന്ന് തായ്‌വാന്‍ പ്രസ്താവനയിൽ പറഞ്ഞു.