സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്
തിരുവനന്തപുരം: തുടർച്ചയായ രണ്ട് ദിവസത്തെ വർധനയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്. രണ്ട് ദിവസംകൊണ്ട് 680 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37320 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപയാണ് കുറഞ്ഞത്. ഇന്നലെ 25 രൂപ ഉയർന്നിരുന്നു. വിപണിയിലെ വില 4650 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ ഉയർന്നിരുന്നു. നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 3845 രൂപയാണ്.