കുട്ടികളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു ; ടിക് ടോക്കിന് പിഴ ചുമത്തി യു.കെ
യു.കെ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോൾ കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ യുകെയുടെ ഡാറ്റാ പരിരക്ഷാ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ടിക് ടോക്കിന് യുകെ 27 ദശലക്ഷം പൗണ്ട് (28.91 ദശലക്ഷം ഡോളർ) പിഴ ചുമത്തിയേക്കും.
ടിക് ടോക്കിനും ടിക് ടോക്ക് ഇൻഫർമേഷൻ ടെക്നോളജീസ് യുകെ ലിമിറ്റഡിനും ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസ് നോട്ടീസ് നൽകി.