Sunday, December 22, 2024
LATEST NEWSTECHNOLOGY

പുതിയ ജീവനക്കാരുടെ റിക്രൂട്ട്മെന്റ് നിർത്തി ഫേസ്ബുക്ക്

വാഷിങ്ടൺ: ഫെയ്സ്ബുക്കിന്‍റെ ഉടമസ്ഥരായ മെറ്റയിലും പിരിച്ചുവിടൽ ഭീഷണി. പുതിയ ജീവനക്കാരെ നിയമിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് കമ്പനി അറിയിച്ചു. ജീവനക്കാരുടെ പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് കമ്പനിയുടെ വിശദീകരണം. സമ്പദ്‍വ്യവസ്ഥയിലെ സാഹചര്യങ്ങളാണ് ഈ നീക്കത്തിലേക്ക് നയിച്ചതെന്ന് ജീവനക്കാർക്ക് അയച്ച കത്തിൽ മാർക്ക് സക്കർബർഗ് പറഞ്ഞു.

നേരത്തെ, പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കുറഞ്ഞ പരസ്യ വരുമാനവും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയവും കടുത്ത നടപടി സ്വീകരിക്കാൻ മെറ്റയെ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.

എഞ്ചിനീയർമാരെ നിയമിക്കാനുള്ള തീരുമാനത്തിലും മെറ്റ മാറ്റം വരുത്തുമെന്നാണ് സൂചന. ഫെയ്സ്ബുക്കിൽ സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും സുക്കർബർഗ് പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിൽ സെൻട്രൽ ബാങ്കുകൾ ഉയർത്തുന്ന പലിശ നിരക്കുകളും ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ സാഹചര്യവും കാരണം കമ്പനികൾ നിയമനത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർബന്ധിതരാവുകയാണ്.