Thursday, January 23, 2025
LATEST NEWSTECHNOLOGY

ഐ ഫോണിൽ ഫേസ്ബുക്കിന് പ്രശ്നം, ഉപയോക്താക്കൾ ആശങ്കയിൽ

ലോകമെമ്പാടുമുള്ള ഐഫോൺ ഉപയോക്താക്കളിൽ ഫേസ്ബുക്ക് ഡാർക്ക് മോഡ് പെട്ടെന്ന് കിട്ടാതായതോടെയാണ് ആളുകൾ കുടുങ്ങിയത്. ഇതോടെ നിരവധി ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുമായി എത്തി. ഐഒഎസിലെ ഏറ്റവും പുതിയ ആപ്പ് അപ്ഡേറ്റിന് ശേഷമാണ് പ്രശ്നം ആരംഭിച്ചത്.

ഓരോ തവണയും ആപ്പ് തുറക്കുമ്പോൾ, ആപ്പ് ബ്രൈറ്റ് മോഡിലേക്ക് മാറും. അപ്ഡേറ്റിന് ശേഷം ഫെയ്സ്ബുക്ക് ആപ്പ് ലോഡ് ചെയ്യുന്നതിൽ തങ്ങൾക്ക് പ്രശ്നങ്ങളുണ്ടെന്നും വേഗത്തിൽ ലോഡ് ചെയ്യുന്നില്ലെന്നും ഉപയോക്താക്കൾ പറയുന്നു. പക്ഷേ ഫേസ്ബുക്ക് ഈ ബഗ് എപ്പോൾ പരിഹരിക്കുമെന്ന് വ്യക്തമല്ല.