Sunday, December 22, 2024
HEALTHLATEST NEWS

പ്രളയാനുബന്ധ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജലജന്യ രോഗങ്ങൾ, വായുവിലൂടെ പകരുന്ന രോഗങ്ങൾ, പ്രാണികൾ പരത്തുന്ന രോഗങ്ങൾ എന്നിവ ശ്രദ്ധിക്കണം. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, വൈറൽ പനി എന്നിവ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ചില രോഗങ്ങളാണ്.

ഇവയ്ക്കെതിരെ വളരെ ശ്രദ്ധാലുവായിരിക്കണം. മാത്രമല്ല കൊവിഡില്‍ നിന്നും പൂര്‍ണമുക്തരല്ല. ക്യാമ്പുകളിൽ താമസിക്കുന്ന പ്രായമായവരും അനുബന്ധ രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും ശരിയായി മാസ്ക് ധരിക്കണം. വായുവിലൂടെ പകരുന്ന വിവിധ രോഗങ്ങളെ തടയാനും ഇതിന് കഴിയും. ക്യാമ്പുകൾക്ക് സമീപമുള്ള ആശുപത്രികളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ ക്യാമ്പുകൾ സന്ദർശിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവരെ ആശുപത്രിയിലേക്ക് മാറ്റണമെന്നും മന്ത്രി പറഞ്ഞു.