Wednesday, January 22, 2025
LATEST NEWSSPORTS

ഡ്യൂറൻഡ് കപ്പിന് ആവേശത്തുടക്കം ; ആദ്യ ജയം നേടി മൊഹമ്മദൻ

കൊൽക്കത്ത: ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്‍റായ ഡ്യൂറൻഡ് കപ്പിന്‍റെ 131-ാമത് പതിപ്പിന് മികച്ച തുടക്കം. ഐ ലീഗ് ക്ലബ് മൊഹമ്മദൻ എസ്.സി ഇന്ന് നടന്ന ഉദ്ഘാടന മത്സരത്തിൽ ഐഎസ്എൽ ക്ലബ് എഫ്സി ഗോവയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മുഹമ്മദന്‍റെ ജയം.

കൊൽക്കത്തയിലെ സാൾട്ട്ലോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പിന്നിൽ നിന്ന് തിരിച്ചടിച്ചാണ് മുഹമ്മദൻ ജയിച്ചത്. 34-ാം മിനിറ്റിൽ മുഹമ്മദ് നെമിലിന്‍റെ ഗോളിൽ ഗോവയാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ മുഹമ്മദൻ മൂന്ന് ഗോളുകൾ നേടി.

പ്രീതം സിംഗ്, ഫസലം റഹ്മാൻ, ട്രിനിഡാഡിന്‍റെ മാർക്കസ് ജോസഫ് എന്നിവരാണ് മുഹമ്മദന് വേണ്ടി സ്കോർ ചെയ്തത്. മൂന്ന് വിദേശ താരങ്ങൾ ഉൾപ്പെടെ ശക്തമായ സ്റ്റാർട്ടിംഗ് ഇലവനുമായാണ് മുഹമ്മദൻ മത്സരത്തിനിറങ്ങിയത്. നിലവിലെ ഡ്യൂറണ്ട് കപ്പ് ജേതാക്കളായ ഗോവ ഇത്തവണ യുവനിരയുമായാണ് കളിക്കുന്നത്.