Thursday, December 19, 2024
LATEST NEWSSPORTS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും, ഫിക്‌സ്ചര്‍ പുറത്ത്‌

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും. ട്രാൻസ്ഫർ വിൻഡോ ആക്ടിവേറ്റ് ചെയ്ത സമയത്താണ് പ്രീമിയർ ലീഗ് ഫിക്സ്ചർ പുറത്തിറക്കിയത്. ഓഗസ്റ്റ് 5 മുതൽ 7 വരെയുള്ള മത്സരക്രമമാണ് പുറത്ത് വിട്ടത്.

ഓഗസ്റ്റ് ആറിന് ഏഴ് മത്സരങ്ങളും ഓഗസ്റ്റ് ഏഴിന് രണ്ട് മത്സരങ്ങളും നടക്കും. ഓഗസ്റ്റ് ആറിന് ലിവർപൂൾ, ലെസ്റ്റർ സിറ്റി, ചെൽസി, ആസ്റ്റണ്‍ വില്ല എന്നീ ടീമുകൾ കളിക്കും.

ഏറ്റവും കൂടുതൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഗസ്റ്റ് 7ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ബ്രൈട്ടണെ നേരിടും. നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ഉദ്ഘാടന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടും.